അഴിമതി കേസില്‍ അറസ്റ്റിലായ റെയ്ഞ്ച് ഓഫീസര്‍ക്ക് വനം മന്ത്രിയുടെ സംരക്ഷണം.

Jaihind News Bureau
Thursday, May 1, 2025

അഴിതി കേസില്‍ അഴിമതികേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം പാലോട് റെയ്ഞ്ച് ഓഫീസറെ തിരിച്ചെടുക്കാന്‍ വനം മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടല്‍. ഈ മാസം 30ന് വിരമിക്കുന്ന ഉദ്യോഗസ്ഥന് സര്‍വീസ് ആനുകൂല്യം ലഭിക്കാനാണ് തിരക്കിട്ടുകൊണ്ട് തിരിച്ചെടുക്കാനുള്ള ഉത്തരവിറക്കിയത്. പാലോട് റെയ്ഞ്ച് ഓഫീസര്‍ സുധീഷ് കുമാറിനെയാണ് വനംമന്ത്രിയുടെ ഇടപെടലിലൂടെ തിരിച്ചെടുത്തുകൊണ്ട് ഉത്തരവിറക്കിയത്.

അഴിമതി കേസു കൂടാതെ മറ്റു കേസുകളിലും പ്രതിയാണ് സുധീഷ്‌കുമാര്‍. ഇയാളെ പിരിച്ചുവിടാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ ഇറക്കിയ ഉത്തരവിറക്കിയിരുന്നു. ഇതും വനം മന്ത്രി ഇടപെട്ട് ഒഴിവാക്കി. പത്തിലധികം കേസുകളില്‍ പ്രതിയാണ് സുധീഷ്. മന്ത്രിയുടെ ഓഫീസിലെ ചിലരെ ബ്ലാക്‌മെയില്‍ ചെയ്യുന്നുണ്ടെന്ന കേസിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു. വിജിലന്‍സ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായ സുധീഷ് കുമാര്‍ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യം ലഭിച്ചശേഷം അതേ സ്ഥാനത്ത് തിരിച്ചെടുക്കാനാണ് മന്ത്രി ഉത്തരവിറക്കിയത്.

അതേസമയം, സുധീഷ്‌കുമാറിന് വഴിവിട്ട സഹായം നല്‍കിയിട്ടില്ല എന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശക്കനുസരിച്ചാണ് ഇളവ് നല്‍കിയത്. വിരമിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കേ കടുത്ത നടപടിയെടുക്കരുതെന്ന് നിയമത്തിലുണ്ട്. അതു പാലിക്കുക മാത്രമാണ് ഫയലില്‍ ചെയ്തതെന്നാണ് വനം മന്ത്രിയുടെ നിലപാട്