വനംകൊള്ള : പ്രതിപക്ഷ നേതാക്കൾ ഇന്ന് വയനാട്ടില്‍ ; മരംമുറി നടന്ന പ്രദേശങ്ങള്‍ സന്ദർശിക്കും

Jaihind Webdesk
Thursday, June 17, 2021

വയനാട് : മുട്ടില്‍ വനംകൊള്ള നടന്ന പ്രദേശങ്ങള്‍ ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കും. റവന്യൂ, വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മരംമുറി നടന്ന മുട്ടിലും സമീപപ്രദേശങ്ങളിലുമാണ് യുഡിഎഫ് സംഘം സന്ദര്‍ശനം നടത്തുക.

പ്രതിപക്ഷ നേതാവിനെ കൂടാതെ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, സി.പി ജോണ്‍, അനൂപ് ജേക്കബ്ബ്, ജി.ദേവരാജന്‍, എന്‍.കെ പ്രേമചന്ദ്രന്‍ അടക്കമുള്ള സംസ്ഥാന നേതാക്കളും ജില്ലയില്‍ നിന്നുള്ള എംഎല്‍എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി.സിദ്ദിഖ് എന്നിവരും സംഘത്തിലുണ്ടാകും.