അമൃതാനന്ദമയി മഠത്തില്‍ വിദേശവനിത തൂങ്ങിമരിച്ച നിലയില്‍

Jaihind Webdesk
Tuesday, July 6, 2021

കൊല്ലം : കരുനാഗപ്പള്ളി വവ്വാക്കാവിലെ അമൃതാനന്ദമയി ആശ്രമത്തിൽ ഫിൻലൻഡ് സ്വദേശിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഫിൻലൻഡ് സ്വദേശിനി കാർവോ കിര്‍സി എറ്ററിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 52 വയസായിരുന്നു.

ആശ്രമത്തിലെ അമൃതസിന്ധു എന്ന കെട്ടിടത്തിലെ കോണിപ്പടിയുടെ കൈവരിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. 2019 ഡിസംബർ മുതൽ മഠത്തിൽ കിര്‍സി വന്നുപോയിരുന്നെന്നാണ് വിവരം. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു.