കേരളത്തിലെ വീണ്ടും ഭക്ഷ്യ വിഷബാധ; പത്തനംതിട്ടയില്‍ 10 സ്കൂള്‍ കുട്ടികള്‍ ചികിത്സയില്‍

Jaihind Webdesk
Sunday, January 8, 2023

പത്തനംതിട്ട: കേരളത്തിലെ വീണ്ടും ഭക്ഷ്യ വിഷബാധ.  ചന്ദനപ്പള്ളി റോസ് ഡെയിൽ സ്ക്കൂളിലെ 10 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ.  സ്കൂൾ ആനിവേഴ്സറിക്ക് വിതരണം ചെയ്ത ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. രാവിലെ 11 മണിക്ക് സ്കൂളിൽ എത്തിച്ച ഭക്ഷണം കുട്ടികൾക്ക് നൽകിയത് വൈകിട്ട് ആറുമണിക്ക്. കൊടുമണ്ണിലുള്ള ക്യാരമൽ എന്ന ഹോട്ടലിൽ നിന്നാണ് സ്കൂളിൽ ബിരിയാണി എത്തിച്ചത്.

അതേസമയം വൈകിട്ട് ആറുമണിവരെ സ്കൂൾ അധികൃതർ ബിരിയാണി കൊടുക്കാതെ പിടിച്ചു വെച്ചുവെന്ന് ഹോട്ടൽ ഉടമ ആരോഗ്യവകുപ്പിന് മൊഴി നൽകി