കേന്ദ്ര ബജറ്റ് സാധാരണക്കാരോടുള്ള വഞ്ചന : പി ചിദംബരം

കേന്ദ്ര ബജറ്റ് സാധാരണക്കാരോടുള്ള വഞ്ചനയെന്ന് മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം. പ്രതിരോധ മേഖലയിൽ ഉൾപ്പെടെ മുൻ ബജറ്റുകളിൽ വകയിരുത്തിയ തുകയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വർധനയില്ല. ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് നൽകിയ തുക പര്യാപ്തമല്ല. നികുതി ഇളവ് ഗുണം ചെയുന്നത് സമ്പന്നർക്ക് മാത്രമെന്നും പി ചിദംബരം വിമർശിച്ചു.

നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് നിരാശപ്പെടുത്തിയെന്ന് പി ചിദംബരം. പെട്രോൾ ഡീസൽ എന്നിവയ്ക്ക് സെസ് ചുമത്തിയ നടപടി കര്ഷകർക്കും സാധാരണക്കാർക്കും തിരിച്ചടിയാണ്. ഇത് ഫെഡറൽ സിസ്റ്റത്തിന് എതിരാണ് എന്ന് മുൻ കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേർത്തു.

അതിർത്തിയിലെ ചൈനീസ് കടന്നു കയറ്റം പരാമർശിക്കാത്ത ധനമന്ത്രി, മുൻ ബജറ്റിൽ വകയിരുത്തിയ തുകയ്ക്ക് സമാനമായ തുകയാണ് പ്രതിരോധ ബജറ്റിൽ പ്രഖ്യാപിച്ചത്.

ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് നൽകിയ തുക പര്യാപ്തമല്ല എന്ന് പറഞ്ഞ പി ചിദംബരം, ആയിരക്കണക്കിന് ചെറു സംരഭങ്ങൾ അടച്ചു പൂട്ടിയ കാര്യം ധനമന്ത്രി അറിഞ്ഞില്ലേ എന്നും ചോദിച്ചു.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് നൽകിയ മുന്തിയ പരിഗണന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണ്. ഇത് ജനങ്ങൾ തിരിച്ചറിയും എന്ന് പി ചിദംബരം കൂട്ടിച്ചേർത്തു.

ആരോഗ്യ മേഖലയിൽ വലിയ തുക പ്രഖ്യാപിക്കുമ്പോഴും 35000 കോടി മാത്രമാണ് കോവിഡ് വാക്സിൻ വകയിരുത്തിയത് എന്ന് പി ചിദംബരം വിമർശിച്ചു.

P. ChidambaramUnion Budget
Comments (0)
Add Comment