കരിപ്പൂരില്‍ നിന്ന് ദോഹയിലേക്കുള്ള വിമാനം വെെകുന്നു; പ്രതിഷേധവുമായി യാത്രക്കാര്‍

Jaihind Webdesk
Saturday, June 8, 2024

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം വെെകുന്നതില്‍ പ്രതിഷേധം.  എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നതിലാണ് യാത്രക്കാരുടെ പ്രതിഷേധം. കരിപ്പൂരില്‍ നിന്നും ദോഹയിലേക്കുള്ള വിമാനമാണ് വൈകുന്നത്. രാവിലെ 9.35ന് പുറപ്പെടേണ്ട വിമാനം വൈകിട്ട് പുറപ്പെടുമെന്നാണ് അറിയിപ്പ്. ദോഹയില്‍ നിന്ന് വിമാനം ഇതുവരെ കരിപ്പൂരില്‍ എത്തിയിട്ടില്ല. വൈകീട്ട് 5.40ന് വിമാനം പുറപ്പെടുമെന്നാണ് യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.