തൃശൂരില്‍ അഞ്ചുവയസുകാരന്‍ വെട്ടേറ്റു മരിച്ചു; സംഭവം അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ തർക്കത്തിനിടെ

 

തൃശൂർ: മുപ്ലിയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അഞ്ചുവയസുകാരൻ വെട്ടേറ്റു മരിച്ചു. അസം സ്വദേശിയായ അതിഥി തൊഴിലാളിയുടെ മകന്‍ നജിറുൾ ഇസ്ലാമാണ് മരിച്ചത്. കുട്ടിയുടെ അമ്മ നജിമ കാട്ടൂവിനും മറ്റൊരു തൊഴിലാളിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇന്നു രാവിലെയാണ് സംഭവം. അതിഥി തൊഴിലാളി കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത് . ഇന്നലെ രാത്രിയിൽ ഇവര്‍ തമ്മിലുണ്ടായ തർക്കം ഇന്നു രാവിലെയും തുടരുകയായിരുന്നു. തര്‍ക്കം മാരകായുധം ഉപയോഗിച്ചുള്ള അക്രമത്തിലേക്കെത്തിയതിനിടെതാണ് നജിറുൾ ഇസ്ലാമിന് വെട്ടേറ്റത്. കുട്ടിയെ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

അക്രമത്തില്‍ കുട്ടിയുടെ കുട്ടിയെ അമ്മ നജിമ കാട്ടൂവിനും മറ്റൊരു തൊഴിലാളിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് അശുപത്രിയിലേയ്ക്ക് മാറ്റി. അക്രമിയെ മറ്റു തൊഴിലാളികൾ പിടികൂടി കെട്ടിയിട്ട് വരന്തരപ്പിള്ളി പോലീസിന് കൈമാറുകയായിരുന്നു. അതേസമയം ഇയാളുടെ പേര് ഉള്‍പ്പടെയുള്ള മറ്റു വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

Comments (0)
Add Comment