Shock Death| വീട്ടിലെ ഗ്രില്ലില്‍ നിന്ന് ഷോക്കേറ്റു; മട്ടന്നൂരില്‍ അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം

Jaihind News Bureau
Friday, August 29, 2025

കണ്ണൂര്‍: മട്ടന്നൂര്‍ കോളാരി കുംഭംമൂലയില്‍ അലങ്കാരത്തിനായി എടുത്ത വൈദ്യുതി വയറില്‍ നിന്ന് ഷോക്കേറ്റ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. കുംഭംമൂല അല്‍ മുബാറക് ഹൗസില്‍ സി. മുഹിയുദ്ദീനാണ് മരിച്ചത്.

അലങ്കാര ബള്‍ബ് തൂക്കിയിട്ടിരുന്ന ലൈനിലെ വൈദ്യുത ചോര്‍ച്ചയാണ് കുട്ടിക്ക് ഷോക്കേല്‍ക്കാന്‍ കാരണം. ഗ്രില്ലില്‍ പിടിച്ചപ്പോള്‍ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ കൂത്തുപറമ്പ് ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉളിയല്‍ മജ്ലിസ് പ്രീ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച മുഹിയുദ്ദീന്‍.