കൊവിഡ്-19 : കുവൈറ്റില്‍ 5 മരണം കൂടി; 751 പുതിയ രോഗബാധിതർ

Jaihind News Bureau
Wednesday, July 22, 2020

കുവൈറ്റില്‍ കൊവിഡ്-19 മൂലം 5 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 417 ആയി. 751 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഇത്‌ വരെയായി രോഗം ബാധിച്ചവരുടെ എണ്ണം 61,185 ആയി. പുതിയതായി 601 പേരാണ് രോഗമുക്തര്‍ ആയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 51,520 ആയി. 9,248 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത് .