കടലിൽ വീണ് പരിക്കേറ്റ മത്സ്യ തൊഴിലാളി മരിച്ചു

Jaihind Webdesk
Tuesday, July 2, 2019

താനൂര്‍ : മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ് പരിക്കേറ്റ മത്സ്യ തൊഴിലാളി മരിച്ചു. ചീരാൻകടപ്പുറം സ്വദേശി കാമ്പ്രകത്ത് റാഫി(37)യാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തോടെ താനൂർ ഹാർബർ പരിസരത്ത് വച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ മത്സ്യതൊഴിലാളികൾ കരക്കെത്തിക്കുകയായിരുന്നു. തുടർന്ന് താനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകീട്ട് ആറോടെ മരണം സംഭവിക്കുകയായിരുന്നു.

നജ്മു ആണ് ഭാര്യ. മക്കൾ: മുഹമ്മദ് നിദാസ്, മുഹമ്മദ് നിയാദ്, റഹ്മുന്നിസ