തദ്ദേശതെരഞ്ഞെടുപ്പ് : സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്

Jaihind News Bureau
Tuesday, December 8, 2020

സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പോളിംഗ് അവസാനിച്ചു. കൊവി​ഡ് ഭീ​തി നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെയും ആദ്യഘട്ടത്തിൽ 75 ശതമാനത്തിലേറെ പേർ വോട്ട് രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഉയർന്ന പോളിങ് ആലപ്പുഴയിലും കുറവ് തിരുവനന്തപുരത്തുമാണ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലേക്കാണ് ആദ്യഘട്ടം വോട്ടെടുപ്പ് നടന്നത്. പ​തി​വ് പോ​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ പോ​ളിം​ഗ് കു​റ​ഞ്ഞു നി​ന്ന​പ്പോ​ൾ ആ​ല​പ്പു​ഴ, ഇ​ടു​ക്കി, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ മി​ക​ച്ച പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം – 69.14, കൊ​ല്ലം- 72.85, പ​ത്ത​നം​തി​ട്ട – 69.36, ആ​ല​പ്പു​ഴ -76.49, ഇ​ടു​ക്കി – 74.03 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​ക​ളി​ലെ പോ​ളിം​ഗ് ശ​ത​മാ​നം.

വോട്ടെടുപ്പിനിടെ രണ്ട് വോട്ടർമാർ കുഴഞ്ഞു വീണു മരിച്ചു

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ പരസ്യപ്രചരണം വൈകിട്ട് ആറുമണിക്ക് സമാപിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പ് 10 ആം തീയതിയും മൂന്നാം ഘട്ടം 14നുമാണ് ഉണ്ടാകുക. 16 ആം തീയതിയാണ് വോട്ടെണ്ണൽ.