പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്‌കാരം കെ.സി.വേണുഗോപാല്‍ എംപിക്ക്

Jaihind News Bureau
Thursday, February 6, 2025


കണ്ണൂര്‍ : പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്‌കാരം കെ.സി. വേണുഗോപാലിന്. കണ്ണൂര്‍ മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ കമ്മറ്റിക്കു കീഴിലുള്ള ‘ഇ. അഹമദ് ഫൌണ്ടേഷന്‍’ ഏര്‍പ്പെടുത്തിയ പ്രഥമ ‘ഇ അഹമദ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്‌കാരം’ ലോകസഭാ എം.പിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ ശ്രീ. കെ.സി. വേണുഗോപാലിന്. 2025 ഫെബ്രുവരി 8,9 തീയ്യതികളിലായി കണ്ണൂര്‍, മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് സംഘടിപ്പിക്കുന്ന ‘ഇ അഹമദ്: കാലം ചിന്ത’ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഇ. അഹമദ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടരി അഡ്വ. അബ്ദുല്‍ കരിം ചേലേരിയാണ് പ്രഖ്യാപനം നടത്തിയത്.