കുവൈറ്റിൽ കൊറോണ വൈറസ് ബാധമൂലം ആദ്യ മരണം ; മരിച്ചത് ഇന്ത്യക്കാരൻ : രോഗികൾ 479 ആയി

Jaihind News Bureau
Saturday, April 4, 2020

കുവൈറ്റ് : കുവൈറ്റിൽ കൊറോണ വൈറസ് ബാധമൂലമുള്ള ആദ്യ മരണം സ്ഥിരീകരിച്ചു . ഇന്ത്യക്കാരനാണ് രോഗം മൂലം മരണപ്പെട്ടത്. ഗുജറാത്ത്‌ സ്വദേശി വിനയ് കുമാര്‍ ആണ് മരിച്ച ഇന്ത്യക്കാരന്‍. 46 വയസായിരുന്നു. ജാബര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇന്ന് 62 പേർക്ക് കൂടി കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചു.

ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 50 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത്‌ ഇതുവരെയായി രോഗം ബാധിച്ചവരുടെ എണ്ണം 479 ആയി.  93 പേരാണ് ഇതുവരെ രോഗമുക്തര്‍ ആയത്. 385 പേരാണ് ചികിത്സയില്‍ ഉള്ളത്. 2,474 പേർ വിവിധ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ ഉണ്ട്.