‘ഒന്നാം പ്രതി മുഖ്യമന്ത്രി, ബിരിയാണി പാത്രം കൊണ്ട് മൂടിയാലും സത്യം പുറത്തുവരും’: രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, June 7, 2022

 

ന്യൂഡല്‍ഹി: സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിലെ പ്രതി സ്വപ്നാ സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.