മുഖ്യമന്ത്രിക്ക് അകമ്പടി പോയ ഫയർ ആന്‍ഡ് റെസ്ക്യു വാഹനം അപകടത്തില്‍പ്പെട്ടു; വാഹനത്തിലുണ്ടായിരുന്നവർക്ക് പരിക്ക്

 

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയ ഫയർ ആന്‍ഡ് റെസ്ക്യു വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. പുനലൂർ-മൂവാറ്റുപുഴ റോഡിൽ പത്തനാപുരം കല്ലുംകടവിലായിരുന്നു അപകടം നടന്നത്.

മുഖ്യമന്ത്രിക്ക് അകമ്പടി പോകവെ വാഹനം നിയന്ത്രണം വിട്ട് തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് ഫയർഫോഴ്സ് അംഗങ്ങൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ആന്‍ഡ് റെസ്ക്യു വാഹനം അപകടത്തില്‍പ്പെട്ടതോടെ മറ്റൊരു വാഹനത്തിൻ്റെ അകമ്പടിയോടെ മുഖ്യമന്ത്രിയുടെ വാഹനം തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു മുഖ്യമന്ത്രി.

Comments (0)
Add Comment