ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന്

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാമത്തെതും അവസാനത്തേതുമായ ടെസ്റ്റിന് ഇന്ന് തുടക്കം.  രണ്ട് മത്സരങ്ങളും ജയിച്ച് ഇതിനോടകം ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ജയിച്ചാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കുതിപ്പ് നടത്താം. റാഞ്ചിയിൽ രാവിലെ 9 30 മുതലാണ് മത്സരം.

റാഞ്ചിയിലും വിജയം മാത്രം ലക്ഷ്യമിട്ടാവും ഇന്ത്യ ഇറങ്ങുക. ആദ്യ രണ്ട് ടെസ്റ്റും നേടി മൂന്നു മത്സരപരമ്പര നേരത്തെ ഉറപ്പിച്ച വിരാട് കോഹ്ലിയു#ം സംഘവും ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാനകളിയും പിടിച്ച് സമ്ബൂർണജയം നേടാനാണ് കളത്തിലിറങ്ങുന്നത്. ജയിച്ചാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കുതിപ്പ് നടത്താം. ആദ്യ രണ്ട് ടെസ്റ്റുകളിലും വമ്പൻ ജയം നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ റാഞ്ചിയിൽ ഇറങ്ങുന്നത്.

ഒന്നാംടെസ്റ്റിൽ 203 റണ്ണിനായിരുന്നു ഇന്ത്യൻ ജയം. പുണെയിൽ ഇന്നിങ്സിനും 137 റൺസിനും ഇന്ത്യ ദക്ഷിണാഫ്രിക്കയെ തുരത്തി. ആഫ്രിക്കക്കാർ മറക്കാനാഗ്രഹിക്കുന്ന പരമ്പരയാകുമിത്. ഇന്ത്യൻ നിരയ്ക്കെതിരെ വെല്ലുവിളി ഉയർത്താൻപോന്ന പ്രകടനം സീരീസിൽ അവരിൽനിന്ന് ഇതേവരെ ഉണ്ടായിട്ടില്ല. ബൗളർമാർ ഫോമിലെത്തുന്നില്ല. ബാറ്റ്സ്മാൻമാരാകട്ടെ സ്ഥിരത കാട്ടുന്നുമില്ല. അതേസമയം പൂർണപകിട്ടുമായാണ് ഇന്ത്യ എത്തുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മിടുക്ക് തുടരുന്നു. രോഹിത് ശർമ, കോഹ്ലി എന്നിവരടങ്ങുന്ന ബാറ്റിങ് നിര ദക്ഷിണാഫ്രിക്കയെ പരീക്ഷിക്കും. ഓൾറൗണ്ടറായി രവീന്ദ്ര ജഡേജ മിന്നുന്ന കളിയാണ് പുറത്തെടുക്കുന്നത്. സ്പിന്നർമാരും പേസർമാരും ഒരുപോലെ പന്തെറിയുകയും ചെയ്യുന്നു.
ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകില്ല.

Comments (0)
Add Comment