കടന്നല്‍ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം; സംഭവം കണ്ണൂർ കല്യാശേരിയില്‍

കണ്ണൂർ:  കല്യാശ്ശേരിയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. സെൻട്രൽ കരിക്കട്ട് മുത്തപ്പൻ മടപ്പുരക്ക് സമീപത്തെ കണ്ണാടിയൻ കുഞ്ഞിരാമൻ (74) ആണ് കടന്നൽ കുത്തേറ്റ് മരിച്ചത്.വ്യാഴാഴ്ച രാവിലെ 9.30-ഓടെ വയലിൽ പശുവിനെ കെട്ടാൻ പോയ സമയത്താണ് കടന്നൽ കുത്തേറ്റത്.  ഒരു വിദ്യാർത്ഥിക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്.

Comments (0)
Add Comment