‘യുഡിഎഫിന് റെക്കോര്‍ഡ് ഭൂരിപക്ഷം നേടാനുളള സാഹചര്യം’ ; തെരഞ്ഞെടുപ്പില്‍ സിപിഎം-ബിജെപി ധാരണയെന്നും മുല്ലപ്പള്ളി രാമന്ദ്രന്‍

Jaihind News Bureau
Friday, February 26, 2021

 

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷം നേടാനുള്ള സാഹചര്യമാണ് യു.ഡി.എഫിനുള്ളതെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടുമെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സീറ്റ് വിഭജന ചർച്ച പ്രാഥമിക ഘട്ടം കഴിഞ്ഞതായും അന്തിമഘട്ടത്തിലേക്ക് കടക്കുന്നുവെന്നും കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞു.

സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഈ തെരഞ്ഞെടുപ്പിൽ ധാരണയുണ്ടെന്ന് അദ്ദേഹം വിമർശിച്ചു. സി.പി.എമ്മിന്‍റെ സംസ്ഥാനത്തെ ഉന്നത നേതാക്കളും ബി.ജെ.പി അഖിലേന്ത്യാ നേതാക്കളും തമ്മില്‍ ഇക്കാര്യത്തില്‍ കരാറുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.