വി ടി ബൽറാം എം.എല്‍.എയുടെ പിതാവ് ശ്രീനാരായണൻ കിടുവത്ത് അന്തരിച്ചു

Jaihind News Bureau
Wednesday, December 11, 2019

തൃത്താല എംഎൽഎ വി ടി ബൽറാമിന്‍റെ പിതാവ് ശ്രീനാരായണൻ കിടുവത്ത് അന്തരിച്ചു. ചാവക്കാട് ഒരുമനയൂർ യുപി സ്കൂളിൽ അദ്ധ്യാപകൻ ആയിരുന്നു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 12.30 ഓടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

എംഎൽഎമാരായ വി.ഡി സതീശൻ, അൻവർ സാദത്ത്, മലപ്പുറം ഡിസിസി പ്രസിഡന്‍റ്‌ വി.വി പ്രകാശ് തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു .