‘ഫസലിന്‍റെ കൊലക്ക് പിന്നില്‍ സിപിഎമ്മുകാർ’, ആവർത്തിച്ച് ഭാര്യ ; ‘സഹോദരന്‍റെ ഹർജി പാർട്ടിക്കുവേണ്ടി’

Jaihind Webdesk
Wednesday, July 7, 2021

കണ്ണൂർ : ഫസലിന്‍റെ കൊലക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ആവർത്തിച്ച് ഭാര്യ മറിയു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ഹർജി കൊടുത്തത് സിപിഎമ്മിന് വേണ്ടിയാണെന്നും അവർ പറഞ്ഞു. ‘ഇതിന് എന്തെങ്കിലും നക്കാപിച്ച സഹോദരന് കിട്ടുന്നുമുണ്ടാകും, അത് ഫസലിനോടുള്ള ആത്മാര്‍ഥത കൊണ്ടല്ല. സിപിഎമ്മിന് അനുകൂലമായി കേസ് പോകാന്‍ വേണ്ടിയുള്ള ശ്രമം മാത്രമാണ് സഹോദരന്‍ നടത്തുന്നത്. എനിക്കൊരു സംശയവുമില്ല.ആര്‍എസ്എസുകാർ  അല്ല ഇത് ചെയ്തത് സിപിഎമ്മുകാര്‍ ആണ് ഫസലിനെ കൊന്നത്’- മറിയു പറഞ്ഞു. കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിനുപിന്നാലെയാണ് ഭാര്യയുടെ പ്രതികരണം. ഫസലിൻ്റെ സഹോദരന്‍ അബ്​ദുല്‍ സത്താർ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു​ ഹൈക്കോടതി ഉത്തരവ്.