നിയമങ്ങള്‍ പിന്‍വലിക്കാതെ മടങ്ങില്ല , നിലപാടില്‍ ഉറച്ച് കർഷകർ ; പിന്മാറി പൊലീസ്

Jaihind News Bureau
Friday, January 29, 2021

 

ന്യൂഡല്‍ഹി : കർഷിക പ്രതിഷേധങ്ങൾക്കെതിരെ സർക്കാർ നിലപാട് കടുപ്പിക്കുമ്പോൾ കൂടുതൽ കർഷകർ സമരവേദിയിലേക്ക്. കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരവേദി വിടില്ലെന്ന് കർഷക സംഘടനകൾ അറിയിച്ചു. സമരവേദി ഒഴിയില്ലെന്ന നിലപാട് കർഷകർ അറിയിച്ചതോടെ  ബലംപ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് പൊലീസും കേന്ദ്രസേനയും പിൻമാറി. ഡൽഹി – ഹരിയാന അതിർത്തിയിലെ സിംഘു, തിക്രി എന്നിവിടങ്ങളിൽനിന്നും ഡൽഹിയിലേക്കുള്ള എല്ലാ വഴികളും അടച്ചു.