സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; കണ്ണൂരില്‍ കർഷകന്‍ ജീവനൊടുക്കി

 

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ.  കണ്ണൂർ ആലക്കോടാണ് കർഷകൻ ജീവനൊടുക്കിയത്. പാത്തൻപാറ സ്വദേശി ജോസ് ഇടപ്പാറയ്ക്കലാണ് (63) മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ജോസ് ജീവിതം അവസാനിപ്പിച്ചതെന്ന്  കുടുംബം പറഞ്ഞു. കൃഷി നശിച്ചതിൽ മനോവിഷമത്തിലായിരുന്നു ജോസ് എന്നും ബന്ധുക്കള്‍ പറയുന്നു.

Comments (0)
Add Comment