കർഷക സമരം; ഖനൗരി അതിർത്തിയില്‍ ഒരു കര്‍ഷകൻ കൂടി മരിച്ചു, ഇതോടെ ആകെ മരണം ഏഴായി

Jaihind Webdesk
Monday, March 11, 2024

കർഷക സമരത്തിലെ ഒരു കര്‍ഷകൻ കൂടി മരിച്ചു. പഞ്ചാബ് അതിര്‍ത്തിയില്‍ സമരം ചെയ്യുകയായിരുന്ന  കര്‍ഷകനാണ് മരിച്ചത്. ബൽദേവ് സിംഗ് എന്ന കര്‍ഷകനാണ് മരിച്ചത്. ഖനൗരി അതിർത്തിയിലെ സമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് മരണം. ഇതോടെ മരിച്ച കർഷകരുടെ എണ്ണം ഏഴായി മാറി. ഇന്നലെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ബല്‍ദേവ് സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.