യുഡിഎഫ് കണ്‍വീനറുടെ പേരില്‍ വ്യാജപ്രചാരണം; നിയമനടപടി സ്വീകരിക്കുമെന്ന് എംഎം ഹസന്‍

യുഡിഎഫ് കൺവീനർ എംഎം ഹസനെതിരെ വ്യാജ പ്രചാരണം. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളത്തിൽ എംഎം ഹസൻ പറയാത്ത കാര്യങ്ങളാണ് അദ്ദേഹത്തിന്‍റെ പേരിൽ പ്രചരിപ്പിക്കുന്നത്. 14 ഡിസിസി പ്രസിഡൻറുമാരിൽ മുസ്ലിം പ്രാധിനിധ്യം രണ്ട് മാത്രമാണെന്നും കോൺഗ്രസ് ബിജെപിയുടെ വഴിയേ പോവുകയാണോ എന്നും എംഎം ഹസൻ പറഞ്ഞതായാണ് പ്രചരണം. മനോരമ ന്യൂസിന്‍റെ ലോഗോ ഉപയോഗിച്ചാണ് വ്യാജ വാർത്ത ചമച്ചിരിക്കുന്നത്.

വസ്തുതാ വിരുദ്ധവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ് വ്യാജവാർത്താ രൂപത്തിൽ പ്രചരിപ്പിക്കുന്നതെന്ന് എംഎം ഹസൻ പറഞ്ഞു.

‘കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനവുമായി ബന്ധപ്പെട്ട് ഞാൻ പറയാത്ത കാര്യങ്ങൾ മനോരമ ന്യൂസ് ചാനലിന്‍റെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമായ കാര്യങ്ങളാണ് വ്യാജവാർത്തയുടെ രൂപത്തിൽ പ്രചരിപ്പിക്കുന്നത്. മനോരമ ന്യൂസ് ചാനലിലെ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിലൊരു വാർത്ത അവർ പ്രസിദ്ധീകരിച്ചില്ല എന്നാണ് അറിയാൻ കഴിഞ്ഞത്’ – എംഎം ഹസന്‍ പറഞ്ഞു.

വ്യാജ വാർത്ത സൃഷ്ടിച്ചവർക്കെതിരെയും ഇത് പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും എംഎം ഹസൻ വ്യക്തമാക്കി.

Comments (0)
Add Comment