പ്ലസ് ടു പരീക്ഷാ ഫലം പിന്‍വലിച്ചെന്ന് വ്യാജ പ്രചാരണം; ബിജെപി പഞ്ചായത്തംഗം അറസ്റ്റില്‍


തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയ ബിജെപി പഞ്ചായത്തംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്‍റെ പേരിൽ വ്യാജപ്രചരണം നടത്തിയ ബിജെപി പഞ്ചായത്ത് അംഗം കൊല്ലം പോരുവഴി പഞ്ചായത്ത് അംഗം നിഖിൽ മനോഹറാണ് പിടിയിലായത്.

പ്ലസ്ടു റിസൾട്ട് പിൻവലിച്ചെന്ന വ്യാജ വീഡിയോ യൂട്യൂബർ കൂടിയായ ഇയാൾ പ്രചരിപ്പിക്കുകയായിരുന്നു. ‘വീ ക്യാൻ മീഡിയ’ എന്ന യൂട്യൂബ് ചാനൽ വഴിയാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. പ്ലസ് ടു ഫലം വന്നതിന് പിന്നാലെ റിസൽട്ടിൽ ചില അപാകതകളുള്ളതിനാൽ ഫലം പിൻവലിച്ചു എന്ന രീതിയിൽ പ്രചാരണം നടത്തുകയായിരുന്നു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രി നല്‍കിയ പരാതിയെ തുടർന്നാണ് ഇയാളെ കന്‍റോൺമെന്‍റ് പോലീസ് അറസ്റ്റ് ചെയ്തത്.

Comments (0)
Add Comment