കോഴിക്കോട് റെയില്‍പാളത്തില്‍ സ്ഫോടകവസ്തു ഐസ്ക്രീം ബോളിൽ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

Friday, July 30, 2021


കോഴിക്കോട് : കല്ലായിയിൽ റെയിൽപാളത്തിൽ സ്ഫോടകവസ്തു കണ്ടെത്തി. റെയിൽവേ സ്റ്റേഷനു സമീപം സിമന്‍റ് യാർഡിലേക്കുള്ള പാളത്തിലാണ് രാവിലെ 7.45ന് സ്ഫോടകവസ്തു കണ്ടെത്തിയത്. ഐസ്ക്രീം ബോളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

സിമന്‍റ് യാർഡിലേക്കുള്ള രണ്ടു പാളങ്ങളിൽ ഒന്നിലാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. രാവിലെ ജോലിക്കിടെ റെയിൽവേ ജീവനക്കാരാണ് ഇതു കണ്ടെത്തിയത്. തുടർന്ന് റെയിൽവേ പൊലീസ് സ്ഥലത്തെത്തി. പിന്നീട് കമ്മിഷണറും ബോംബ്സ്ക്വാഡുമടക്കമുള്ളവർ സ്ഥലത്തെത്തി. റെയിൽവേ പാളത്തിനു സമീപത്തെ വീട് പൊലീസ് പരിശോധിക്കുന്നു.