പ്രവാസികളുടെ മടക്കം: കേന്ദ്രനടപടികള്‍ വേഗത്തിലാക്കണം, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ ഉപവാസസമരം തുടരുന്നു| VIDEO

കൊവിഡ്  വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ കാലതാമസം വരുത്തുന്നതിൽ പ്രതിഷേധിച്ച് ചെങ്ങന്നൂരിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിന് മുന്നിൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ ആരംഭിച്ച  ഉപവാസസമരം തുടരുന്നു.

മറ്റു രാജ്യങ്ങളിൽ ഉള്ളവർ അവരുടെ രാജ്യത്തെ പൗരന്മാരെ സുരക്ഷിതമാക്കുമ്പോൾ ഇന്ത്യ മാത്രം വേണ്ടഉത്തരവാദിത്വമേറ്റെടുത്തില്ലെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ വേണ്ട നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ തിരികെയെത്തിക്കാൻ അതതു സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തു നടപടിയെടുക്കണമെന്നും ലോക്ഡൗൺ നീണ്ടാൽ അവർ ഇനിയും ദുരിതത്തിലാകുമെന്ന എന്ന വസ്തുത കണക്കിലെടുത്തു കേരള സർക്കാർ കർമ്മപദ്ധതി തയ്യാറാകണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്  സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് ഉപവാസ സമരം തുടരുന്നത്. കെപിസിസി ഉപാധ്യക്ഷൻ പി സി വിഷ്ണുനാഥ്, ഡിസിസി പ്രസിഡന്‍റ് എം .ലിജു , കെപിസിസി ജനറൽ സെക്രട്ടറി കോശി. എം. കോശി , കെപിസിസി സെക്രട്ടറി കെ പി ശ്രീകുമാർ, കെപിസിസി നിർവാഹകസമിതി അംഗം എ ബി കുര്യക്കോസ് എന്നിവർ എം.പിയോടൊപ്പം ഉപവാസത്തിൽ പങ്കെടുത്തു .

https://www.youtube.com/watch?v=Mj1P8yXb9o4

Comments (0)
Add Comment