പ്രവാസി വിഷയത്തിൽ പിണറായി സർക്കാർ നോക്കുക്കുത്തി; എം.എം ഹസന്‍

ദുബായ്: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍.  പ്രവാസി വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ നോക്കുക്കുത്തിയായി മാറിയെന്നും  പ്രവാസി വകുപ്പ് പൂര്‍ണ്ണ പരാജയമെന്നും നോര്‍ക്ക അനാഥമായെന്നും എം.എം ഹസന്‍ ദുബായില്‍ പറഞ്ഞു.

ഗവര്‍ണ്ണര്‍ സര്‍ക്കാര്‍ വിവാദത്തില്‍   ഗവര്‍ണര്‍ക്കും സര്‍ക്കാരിനും തുല്യ ഉത്തരവാദിത്ത്വമുണ്ടെന്നും ഇത് കാരണം കേരളത്തിലെ സര്‍വകലാശാലകള്‍ സ്തംഭിക്കുകയും  വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാവുകയും ചെയ്തു.  മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ കൂടുതല്‍ ദോഷം ചെയയ്തു,  ഗവര്‍ണ്ണര്‍ രാജ്ഭവനെ കാവിവല്‍ക്കരിക്കാനാണ് ശ്രമിച്ചതെന്നും എന്നാല്‍  ഗര്‍ണര്‍ക്ക് രാഷ്ട്രീയ ലക്ഷ്യത്തിന് പഴുതുണ്ടാക്കിയത് എല്‍ഡിഎഫ് ഗവണ്മെന്‍റിന്‍റെ സ്വജനപക്ഷപാത നിലപാടുകളാണെന്നും എം.എം ഹസന്‍ കുറ്റപ്പെടുത്തി.

മേയറുടെ കത്ത് വിവാദത്തില്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചുകള്‍ സി പി എം ജില്ലാ കമ്മിറ്റിയായി മാറി, സര്‍വ്വ മേഖലകളിലും സിപിഎം സഖാക്കളെ കുത്തി നിറച്ചു. തിരുവനന്തപുരം ആര്‍ സി സി ആശുപത്രി ജോലിയിലും പിന്‍വാതില്‍ നിയമനം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്‍റെ  ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങു മെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

അതേസമയം കെ.സുധാകരനുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായം, സുധാകരന്‍റേതു നാക്കു പിഴ, അതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചതോടെ വിഷയം അവസാനിച്ചുവെന്നും എം എം ഹസന്‍ പറഞ്ഞു.

 

Comments (0)
Add Comment