കൊവിഡ് കാലത്തെ പരീക്ഷാ നടത്തിപ്പ് ; സർക്കാർ തീരുമാനത്തിനെതിരെ കെ.എസ്.യു പോളിടെക്‌നിക് വിംഗ് ഹൈക്കോടതിയിൽ

Tuesday, July 6, 2021

 

തിരുവനന്തപുരം : കൊവിഡ് കാലത്തെ പരീക്ഷാ നടത്തിപ്പില്‍ നിന്നും സർക്കാർ പിന്മാറാത്തതില്‍ നിയമനടപടിക്കൊരുങ്ങി കെ.എസ്.യു പോളിടെക്‌നിക് വിംഗ്. കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തില്‍ ഓൺലൈൻ പരീക്ഷയോ ഇന്‍റേണല്‍ മാർക്കിന്‍റെ അടിസ്ഥാനത്തിലുള്ള മൂല്യനിർണ്ണയമോ നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പോളിടെക്‌നിക് വിംഗ് ഹൈക്കോടതിയെ സമീപിച്ചു. ആറ് സംസ്ഥാന കോർഡിനേറ്റർമാരും 14 ജില്ലാ കോർഡിനേറ്റർമാരും ആണ്  വിംഗിന് നേതൃത്വം നല്‍കുന്നത്.