വോട്ടിംഗ് യന്ത്രങ്ങള്‍ കടത്തല്‍ : ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാണിച്ചിരുന്നു ; രാഹുൽ ഗാന്ധി 

Jaihind Webdesk
Saturday, April 3, 2021

അസം: അസമിൽ ബി.ജെ.പി സ്‌ഥാനാർത്ഥിയുടെ കാറിൽ വോട്ടിംഗ് യന്ത്രങ്ങള്‍ കയറ്റിപ്പോകുന്നതിന്‍റെ ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നുവെന്ന് രാഹുൽ ഗാന്ധി. എന്നാൽ ദേശീയ മാധ്യമങ്ങൾ ഇതിനെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. കരിം ഗഞ്ചില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയായിരുന്നു ബി.ജെ.പി എം.എല്‍.എയുടെ വാഹനത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍  കണ്ടെത്തിയത്.

സംഭവത്തില്‍ നാല് പോളിംഗ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായും ബൂത്തില്‍ റീ പോളിംഗ് നടത്താനും  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയിട്ടുണ്ട്. പാര്‍ത്തന്‍കണ്ടിയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കൃഷ്‌ണേന്ദു പോളിന്‍റെ കാറിലാണ് വോട്ടിംഗ് യന്ത്രങ്ങള്‍  കണ്ടെത്തിയത്. സ്ട്രോംഗ്റൂമിലേക്ക് കൊണ്ടു പോകേണ്ട വോട്ടിംഗ് യന്ത്രങ്ങളാണ്  പോളിംഗിന് ശേഷം  ബി.ജെ.പി എം.എല്‍.എയുടെ കാറില്‍  കടത്തിയത്.