ഈറോഡ് ഈസ്റ്റ് മണ്ഡലം എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ ഇ തിരുമകന്‍ ഇവേര അന്തരിച്ചു

Jaihind Webdesk
Wednesday, January 4, 2023

ചെന്നൈ: തമിഴ്നാട് ഈറോഡ് ഈസ്റ്റ് മണ്ഡലം എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ ഇ തിരുമകന്‍ ഇവേര അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 46 വയസ്സായിരുന്നു.  മുന്‍ കേന്ദ്രമന്ത്രിയും ടി എന്‍ സി സി മുന്‍ അധ്യക്ഷനുമായ ഇ വി കെ എസ് ഇളങ്കോവന്‍റെ മകനും സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന പെരിയാര്‍ ഇ വി രാമസ്വാമയുടെ ചെറുമകനുമാണ് തിരുമകന്‍.

രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഈറോഡിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഉച്ചയോടെ അന്തരിച്ചു.