മലയാള സിനിമയില്‍ എഴുപതുകളിലെ മുന്‍നിര താരമായ നടന്‍ രവികുമാര്‍ അന്തരിച്ചു. ചെന്നൈയില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ ചെന്നൈ പോരൂരില്‍.
അവളുടെ രാവുകള്‍, തച്ചോളി അമ്പു, അനുപല്ലവി, ആ നിമിഷം, സര്‍പ്പം, അങ്ങാടി, സൈന്യം തുടങ്ങിയവയായിരുന്നു ഹിറ്റ് സിനിമകള്‍. ഐ.വി ശശിയുടെ ഒട്ടുമിക്ക സിനിമകളിലും അഭിനയിച്ചു. 150 ലേറെ മലയാളം, തമിഴ് സിനിമകളിലും ടി.വി സീരിയലുകളിലും അഭിനയിച്ചു. ആദ്യകാല നിര്‍മാതാവ് കെ.എം.കെ മേനോന്‍ ആണ് പിതാവ്.