ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും

Jaihind News Bureau
Tuesday, October 6, 2020

 

കൊച്ചി : ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബംഗളുരു എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മുതലാണ് ചോദ്യം ചെയ്യൽ. ലഹരിമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദുമായുള്ള ബിനീഷിന്‍റെ ബന്ധം പരിശോധിക്കും. സെപ്റ്റംബർ ഒമ്പതിന് സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ബിനീഷിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. വിദേശത്ത് നിന്നുള്ള പണമിടപാട് സംബന്ധിച്ചാണ് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ബിനീഷ് കോടിയേരിയെ മണിക്കൂറുകളോളം ചോദ്യംചെയ്തത്.