കേന്ദ്രസര്‍ക്കാരിനെതിരേ പരാതിയുമായി ഇലോണ്‍ മസ്‌കിന്റ സാമൂഹ്യമാദ്ധ്യമ സ്ഥാപനമായ എക്‌സ് .

Jaihind News Bureau
Thursday, March 20, 2025


കേന്ദ്ര സര്‍ക്കാരിനെതിരെ നിയമപോരാട്ടവുമായി ഇലോണ്‍ മസ്‌കിന്റ സാമൂഹ്യമാദ്ധ്യമ സ്ഥാപനമായ എക്‌സ് . കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ സെന്‍സര്‍ഷിപ്പ് നടപ്പാക്കുന്നുവെന്ന് ആരോപിച്ച് കര്‍ണാടക ഹൈക്കോടതിയിലാണ് എക്‌സ് ഹര്‍ജി സമര്‍പ്പിച്ചത്. ഈ നടപടികള്‍ ഇന്ത്യയിലെ തങ്ങളുടെ ബിസിനസിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് എക്‌സ് ആരോപിക്കുന്നു. പ്ലാറ്റ്ഫോമിന്റെ വിശ്വാസ്യത ഉപയോക്താക്കള്‍ക്ക് നിയമപരമായ വിവരങ്ങള്‍ പങ്കിടാന്‍ കഴിയുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് കമ്പനി വാദിക്കുന്നു. മാദ്ധ്യമങ്ങളിലെ പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവുകള്‍ ആ വിശ്വാസത്തിന് കേടു വരുത്തുമെന്ന് എക്‌സ് പറയുന്നു.

ഐടി നിയമത്തിന്റെ അടിസ്ഥാനത്തില്‍, സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ വിവാദ ഉള്ളടക്കം നീക്കം ചെയ്യുകയോ തടയുകയോ ചെയ്തില്ലെങ്കില്‍, അവരുടെ നിയമപരമായ പരിരക്ഷ പ്ലാറ്റ്ഫോമുകള്‍ക്ക് നഷ്ടപ്പെടും. എങ്കിലും ഈ വകുപ്പ് ഗവണ്‍മെന്റിന് ഉള്ളടക്കം തടയാനുള്ള അധികാരം നല്‍കുന്നില്ലെന്നും, ഉള്ളടക്കം തടയുന്നതിനുള്ള ഐടി ആക്ടിലെ സെക്ഷന്‍ 69അ -യെ മറികടക്കാന്‍ അധികാരികള്‍ വ്യവസ്ഥ ദുരുപയോഗം ചെയ്യുകയാണെന്നും എക്‌സ് വാദിക്കുന്നു.2015-ലെ ശ്രേയ സിംഗാള്‍ വിധിന്യായത്തില്‍ ഇന്ത്യയുടെ സുപ്രീം കോടതി ഇതിന്റെ സംരക്ഷണ നിര്‍ദ്ദേശിച്ചതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ദേശീയ സുരക്ഷ സംരക്ഷിക്കുന്നത് പോലുള്ള പ്രത്യേക കാരണങ്ങളാല്‍ മാത്രമേ സെക്ഷന്‍ 69A ഉള്ളടക്കം തടയാന്‍ അനുവദിക്കുന്നുള്ളൂവെന്നും ഇതിന് ശരിയായ ഒരു അവലോകന സംവിധാനം ആവശ്യമാണെന്നും എക്‌സ് അവകാശപ്പെടുന്നു. ശരിയായ പരിശോധനകളില്ലാതെ ഉള്ളടക്കം തടയാന്‍ അധികാരികളെ അനുവദിക്കുന്നത് ഇന്ത്യയില്‍ വ്യാപകമായ സെന്‍സര്‍ഷിപ്പിന് കാരണമാകുമെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കുന്നു.

വിവാദ പോസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ പോര്‍ട്ടലായ സഹ്യോഗി-ല്‍ ചേരാനുള്ള സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെയും എക്‌സ് എതിര്‍ക്കുന്നു. സഹ്യോഗിനെ ഒരു ‘സെന്‍സര്‍ഷിപ്പ് പോര്‍ട്ടല്‍’ എന്നാണ് എക്‌സ് വിശേഷിപ്പിച്ചത്, ഈ സംവിധാനം സൃഷ്ടിക്കുന്നതിനും അതില്‍ ചേരാന്‍ കമ്പനികളെ നിര്‍ബന്ധിക്കുന്നതിനോ നിയമപരമായ അടിസ്ഥാനമില്ലെന്ന് പറയുന്നു.

എക്‌സി്‌ന്റെ ചാറ്റ് ബോട്ടായ ഗ്രോക് എ ഐയ്ക്ക് ഏര്‍പ്പെടുത്തിയ സെന്‍സറിംഗാണ് ഇതിന് ആധാരം. ഉപയോക്താക്കള്‍ക്ക് മറുപടി നല്‍കുമ്പോള്‍ ഹിന്ദി ഭാഷയും അധിക്ഷേപകരവും അശ്‌ളീലവുമായ ഭാഷയും ഉപയോഗിക്കുന്നു എന്ന് ഒട്ടേറെ പരാതി ഉയര്‍ന്നിരുന്നു. അത്തരം പ്രകോപനപരമായ ഭാഷയുടെ ഉപയോഗത്തില്‍ എ ഐ ചാറ്റ് ബോട്ടിന് നിയന്ത്രണം ഏര്‍പ്പെടു്ത്താന്‍ ശുപാര്‍ശ ചെയ്തു .ഫില്‍റ്ററിംഗ് സംവിധാനങ്ങളില്ലാത്ത എഐ ചാറ്റ് ബോട്ട് എന്ന പേരിലാണ് ഗ്രോക്ക് ലഭ്യമാക്കിയിരിക്കുന്നത്. േേകന്ദ്രസര്‍ക്കാരിന്റെ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നാണ് എക്‌സിന്റെ പരാതി. മോശം ഉള്ളടക്കമുള്ള ഓണ്‍ലൈന്‍ സൈറ്റുകള്‍ക്ക് നോട്ടീസ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ സഹ്യോഗ് പോര്‍ട്ടലിനെതിരെയും എക്‌സ് പരാതിപ്പെടുന്നു. സഹയോഗ് പോര്‍ട്ടലിന്റെ നിയമാവലി പിന്തുടരില്ലെന്ന് നേരത്തേ എക്‌സ് വ്യക്തമാക്കിയിരുന്നു.

ഇവിടെ വൈരുദ്ധ്യമാകുന്നത് മറ്റ് എലോണ്‍ മസ്‌ക് കമ്പനികളായ ടെസ്ലയും സ്പേസ് എക്സും ഇന്ത്യയില്‍ ബിസിനസ്സ് ആരംഭിക്കുന്നതിന് റെഗുലേറ്ററി അനുമതികള്‍ തേടുന്ന സന്ദര്‍ഭത്തിലാണ് ഈ ം ഇന്ത്യന്‍ സര്‍ക്കാരിനെതിരെ നിയമപോരാട്ടത്തിനുള്ള നീക്കം എന്നതാണ്. ടെസ്ല ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ വില്‍ക്കാന്‍ ആഗ്രഹിക്കുമ്പോള്‍, ജിയോ, എയര്‍ടെല്‍ എന്നിവയുമായി സഹകരിച്ച് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ഇന്ത്യയില്‍ ആരംഭിക്കാന്‍ സ്പേസ് എക്സ കരാറുകളായിരിക്കുന്നത്