അവധിക്ക് പോയ പാപ്പാന്‍ മുങ്ങി, ആനയ്ക്ക് ദുരിത ജീവിതം; വെള്ളം പോലും കുടിക്കാതെ 5 ദിവസമായി തളച്ചിടത്ത് തുടരുന്നു

Jaihind Webdesk
Thursday, February 29, 2024

 

ആലപ്പുഴ: അവധിക്ക് പോയ പാപ്പാൻ തിരിച്ചുവരാതായതോടെ ആനയ്ക്ക് ദുരിത ജീവിതം. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ഹരിപ്പാട് ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഏവൂർ കണ്ണൻ എന്ന ആനയാണ് ഭക്ഷണം പോലും എടുക്കാതെ ദുരിതത്തിലായത്.

2 ദിവസത്തെ അവധിക്ക് പോയ പാപ്പാൻ മടങ്ങി വരാതിരുന്നതോടെയാണ് ആനയുടെ കാര്യം പരുങ്ങലിലായത്.  5 ദിവസമായി ആന ക്ഷേത്രവളപ്പിൽ വളപ്പിൽ തളച്ചിടത്ത് തുടരുകയാണ്. വെള്ളം പോലും നൽകാൻ കഴിയുന്നില്ലെന്ന് ഭക്തർ പറയുന്നു. ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ പോലീസിൽ പരാതി നൽകി.