അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി ഇന്നറിയാം; രാവിലെ 8 മണി മുതല്‍ ജയ്ഹിന്ദില്‍ തത്സമയം

 

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. കനത്ത പോരാട്ടം നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി അറിയാനുള്ള ആകാംക്ഷയിലാണ് മുന്നണികളും മത്സരാർത്ഥികളും.

ഉത്തർപ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളില്‍ ആണ് വോട്ടെടുപ്പ് നടന്നത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തർപ്രദേശിലെ 403 മണ്ഡലങ്ങളില്‍ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. 2024ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനലായാണ് ഉത്തർപ്രദേശിലെ പോരാട്ടത്തെ രാജ്യം ഉറ്റു നോക്കുന്നത്.

ഉത്തർപ്രദേശിൽ 403 സീറ്റുകളിലേക്കും പഞ്ചാബിൽ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡിൽ 70 സീറ്റുകളിലേക്കും മണിപ്പുരിൽ 60 സീറ്റുകളിലേക്കും ഗോവയിൽ 40 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. വിവി പാറ്റുകളിൽ നിന്ന് ആദ്യ മണിക്കൂറിനുള്ളിൽ തന്നെ ഫലസൂചനകൾ അറിയാൻ കഴിയും.

Comments (0)
Add Comment