ലോക്‌സഭാ തെരഞ്ഞെടുപ്പ് : അനധികൃത പണമൊഴുക്കിന് തടയിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അനധികൃത പണമൊഴുക്ക് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥർ, ആദായനികുതി വകുപ്പ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സ്ഥാനാർഥികളുടെ ചെലവ് നിരീക്ഷിക്കാൻ നിർദേശം നൽകി.

റെയിൽവേ, കസ്റ്റംസ് ആൻഡ്-എക്‌സൈസ്, മോട്ടോർ വാഹന വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരുമായുമായും ചർച്ച നടത്തി. തെരഞ്ഞെടുപ്പിന് മുമ്പും  ശേഷവുമുള്ള പണമിടപാടുകൾ നിരീക്ഷിക്കാൻ ഉന്നതതല സമിതിയെയും നിയോഗിച്ചു. രാഷ്ട്രീയ പാർടികൾക്ക് ലഭിക്കുന്ന സംഭാവനകളും വിശദമായി പരിശോധിക്കും.

രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള സംഭാവനകൾക്കെല്ലാം ആദായനികുതി വകുപ്പിന് വിശദീകരണം തേടാം. ഇലക്ട്രൽ ബോണ്ടായും ഓൺലൈനായും രാഷ്ട്രീയ പാർടികളുടെ അക്കൗണ്ടിലേക്ക് വരുന്ന തുക തെരഞ്ഞെടുപ്പിനുശേഷം നൽകുന്ന കണക്കുമായി താരതമ്യംചെയ്ത് പരിശോധിക്കും.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഫ്‌ലൈയിങ് സ്‌ക്വാഡിനെയും ദ്രുതകർമസേനയെയും വിന്യസിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണക്കിൽപ്പെടാത്ത 300 കോടി രൂപ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തിരുന്നു.

Election Commission of India
Comments (0)
Add Comment