ആവേശത്തിരമാലകള്‍ ഉയർത്തി ഡോ. കെ. മോഹൻകുമാറിന്‍റെ തെരഞ്ഞെടുപ്പ് പര്യടനം

Jaihind News Bureau
Monday, October 14, 2019

നഗര മേഖലകളിൽ ആവേശത്തിരമാലകള്‍ ഉയർത്തി ഡോ. കെ. മോഹൻകുമാറിന്‍റെ തെരഞ്ഞെടുപ്പ് പര്യടനം. രണ്ടാം ശനിയാഴ്ചയുടെ ആലസ്യത്തിലെങ്കിലും പ്രിയ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ വലിയ ജനാവലിയാണ് മണ്ഡലത്തിലുടനീളം തടിച്ച് കൂടിയത്. കൂടുതൽ യു.ഡി.എഫ് നേതാക്കളും എത്തുന്നതോടെ നാടും, നഗരവും, ആവേശത്തിലാണ്.

കുറവൻകോണത്തെ സ്‌നേഹവായ്പgകൾ പിടിച്ചുപറ്റിയാണ് വട്ടിയൂർക്കാവിലെ സ്വന്തം സ്ഥാനാർഥി ഡോ.കെ. മോഹൻകുമാറിന്‍റെ പൊതു പര്യടനത്തിന്‍റെ മൂന്നാം ദിവസം കടന്ന് പോയത്. തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി എത്തുന്ന വിവരം അറിഞ്ഞ് സ്വീകരണകേന്ദ്രങ്ങളിൽ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധി പേർ സ്വീകരിക്കാനെത്തി. കുറവൻകോണം വാർഡിലെ അമ്പലനഗറിൽ നിന്നും കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് പര്യടനം ഉദ്ഘാടനം ചെയ്തത്.

തുടർന്ന് വയലിക്കട, ചെഷയർഹോം, പറമ്പുക്കോണം, ശ്രീവിലാസ് ലെയിൻ, പൈപ്പ് ലെയിൻ, കവടിയാർ, കുറവൻകോണം, പണ്ഡിറ്റ് കോളനി, ദേവസ്വംബോർഡ് ജംഗ്ഷൻ, കനകനഗർ, മ്യൂസിയം ബെയിൻസ് കോംപൗണ്ട്, പ്ലാമൂട്, നളന്ദ ജംഗഷ്ൻ, ചാരാച്ചിറ, നന്തൻകോട്, നേതാജി ബോസ് റോഡ് എന്നിവടങ്ങളിൽ ആവേശം നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു സ്വീകരണം. വീട്ടമ്മമാരും കുട്ടികളും അടക്കം പ്രിയ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ ഏഴ് മുതൽ രണ്ടു മണിവരെ കാവല്ലൂർ, അമ്പലമുക്ക്, ഇന്ദിരാനഗർ, ഊളൻമ്പാറ, പൈപ്പിൻമൂട്, മേലത്തുമേലെ, മണ്ണാറകോണം. കുടപ്പനക്കുന്നിലെ മര്യാനഗർ, ലക്ഷംവീട് കോളനി, പുല്ലുവിളമിച്ചഭൂമി, ഉളിയനാട്, ദയാനഗർ എന്നിവിടങ്ങളിൽ ഭവന സന്ദർശനം നടത്തി