സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസ് : സുന്ദരയെ ലോഡ്ജിലെത്തിച്ച് തെളിവെടുത്തു

Jaihind Webdesk
Tuesday, June 22, 2021

കാസര്‍ഗോഡ് : തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥി കെ സുന്ദരയെ കാസര്‍ഗോട്ടെ സ്വകാര്യലോഡ്ജിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ താമസിച്ച കാസര്‍ഗോഡ് അടുക്കത്ത്ബയലിലെ ഹോട്ടലിലാണ് ക്രൈം ബ്രാഞ്ച് സംഘം സുന്ദരയെ തെളിവെടുപ്പിന് എത്തിച്ചത്.

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ അപേക്ഷ തയാറാക്കിയത് ഈ ഹോട്ടലില്‍ വെച്ചാണെന്ന് സുന്ദര അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നതായാണ് വിവരം. പത്രിക പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപ ബിജെപി പ്രവര്‍ത്തകര്‍ കോഴ നല്‍കിയെന്ന വെളിപ്പെടുത്തലില്‍ സുന്ദര അടക്കമുള്ളവരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.