മുഖ്യമന്ത്രിയുടെ മകള്‍ക്ക് സ്പ്രിങ്ക്ളര്‍ എംഡിയുമായുള്ളത് അടുത്ത ബന്ധം; കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അഡ്വ.എല്‍ദോസ് പി.കുന്നപ്പിള്ളില്‍ എംഎൽഎ

Jaihind News Bureau
Wednesday, April 22, 2020

മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് സ്പ്രിങ്ക്ളര്‍ എംഡി രാജീയുമായുള്ളത് അടുത്ത ബന്ധമുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അഡ്വ.എല്‍ദോസ് പി.കുന്നപ്പിള്ളില്‍ എംഎൽഎ. കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ രാജീ തോമസിന്‍റെ അമേരിക്കയിലെ ന്യൂജഴ്സിയിലുള്ള വസതിയില്‍ വീണ സന്ദര്‍ശിച്ചത് ആറുതവണയാണ്. അന്വേഷണ ഏജന്‍സികള്‍ വീണയുടെ പാസ്പോര്‍ട് പരിശോധിക്കാന്‍ തയ്യാറായാകണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഇതോടനുബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹത്തിന്‍റെ കയ്യിലുണ്ടെന്നും അവ പുറത്ത് വിടുന്നതായിരിക്കുമെന്നും അഡ്വ.എല്‍ദോസ് പി.കുന്നപ്പിള്ളില്‍ എംഎൽഎ വ്യക്തമാക്കി.