കർണാടകയില്‍ ബസ് തലകീഴായി മറിഞ്ഞ് 8 മരണം; 20 പേർക്ക് ഗുരുതര പരിക്ക്

Jaihind Webdesk
Saturday, March 19, 2022

കർണാടകയിലെ തുംകൂറില്‍ ബസ് തലകീഴായി മറിഞ്ഞ് 8 മരണം. പ്രൈവറ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. 20 ലേറെ പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

60 ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നെന്ന് പ്രാഥമിക വിവരം.  നിയന്ത്രണം വിട്ടതാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലീസ് കരുതുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ബസിലുണ്ടായിരുന്നു.

 

https://platform.twitter.com/widgets.js