​EID AL ADHA| ​യുഎഇയില്‍ ബലി പെരുന്നാള്‍ വെള്ളിയാഴ്ച; നമസ്‌കാര സമയം പ്രഖ്യാപിച്ചു

Jaihind News Bureau
Tuesday, June 3, 2025

യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ബലിപെരുന്നാള്‍ നമസ്‌കാര സമയം പ്രഖ്യാപിച്ചു. ജൂണ്‍ ആറിനാണ് ബലി പെരുന്നാള്‍. അതേസമയം, ഇത്തവണ പെരുന്നാള്‍ വെള്ളിയാഴ്ച ആയതിനാല്‍ ഈദ് നമസ്‌കാരത്തിന് പുറമേ വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള ജുമാ നമസ്‌കാരവും ഇതിന് ശേഷം നടക്കും.

അതേസമയം, യുഎഇയില്‍ പൊതുമേഖലയിലെ ജീവനക്കാരുടെ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അറഫാ ദിനവും ബലി പെരുന്നാളും ഉള്‍പ്പെടുത്തി നാലു ദിവസത്തെ അവധിയാണ് പൊതുമേഖലാ ജീവനക്കാര്‍ക്ക് ലഭിക്കുക. ജൂണ്‍ അഞ്ചിന് തുടങ്ങി എട്ടിന് അവധി അവസാനിക്കും.