ഇവിടെയും മതം; ആദായ നികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരെ കണ്ടെത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ്; വിവാദമായതോടെ നിര്‍ദേശം പിന്‍വലിച്ചു

Jaihind News Bureau
Thursday, April 24, 2025

മതം നോക്കി ആദായ നികുതി വിവരങ്ങൾ തേടി വിവാദ ഉത്തരവ് പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്. ആദായനികുതി അടക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങൾ തേടി മലപ്പുറം അരീക്കോട് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പ്രധാന അധ്യാപകർക്ക് കത്തയച്ചു.  മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറയ്ക്ടറുടെ നിർദേശപ്രകാരമാണ് കത്തയച്ചത്. രണ്ടു ദിവസത്തിനുള്ളിൽ നികുതി അടക്കാത്തവരുടെ വിവരങ്ങൾ റിപ്പോട്ട് ചെയ്യണമെന്നാണ് കത്തിലെ നിർദേശം. എന്നാൽ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് മറുപടി നൽകാനാണ് കത്തയച്ചതെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ വിശദീകരണം. കത്ത് വിവാദമായതോടെ വിദ്യാഭ്യാസവകുപ്പ് നിർദ്ദേശം പിൻവലിച്ചു.

ഡിപിഐ ആണ് വിചിത്രമായ ഉത്തരവ് നിർദേശിച്ചത്. ഡിപിഐ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അയച്ച കത്തിന്‍റെ പകർപ്പാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമെന്ന് കെ.സി.ബി.സി വിദ്യാഭ്യാസ കമ്മിഷന്‍ പറഞ്ഞു. വിവാദമായതോടെയാണ് നിർദേശം പിന്‍വലിച്ചത്.