സ്പീക്കർ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടു ; ഇ.ഡിക്ക് സ്വപ്നയുടെ മൊഴി

Jaihind News Bureau
Tuesday, March 23, 2021

 

കൊച്ചി : സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരായ സ്വപ്നയുടെ മൊഴി പുറത്ത്.  ശ്രീരാമകൃഷ്ണൻ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടിരുന്നെന്ന് സ്വപ്ന സുരേഷ് ഇ ഡിക്ക് മൊഴി നൽകി. മിഡിൽ ഈസ്റ്റ് കോളേജിന്‍റെ ബ്രാഞ്ച് ഷാർജയിൽ തുടങ്ങാനായിരുന്നു സ്പീക്കറുടെ നീക്കം.

സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാൻ സ്പീക്കർ ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്ച്ച നടത്തിയതായും സ്വപ്നയുടെ മൊഴിയിൽ പറയുുന്നു. ഒമാൻ മിഡിൽ ഈസ്റ്റ് കോളേജിൽ സ്പീക്കർക്ക് നിക്ഷേപം ഉണ്ടെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു. ഹൈക്കോടതിയിൽ ഇഡി കൊടുത്ത ഹർജിക്കൊപ്പമാണ് സ്വപ്നയുടെ മൊഴിയുള്ളത്.