പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നു. വടകരയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. തമിഴ് നാട്ടിലെയും കേരളത്തിലെയും ചില ഓഫീസുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധനയ്‌ക്കെത്തി. വെള്ളിയാഴ്ച രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയത്. വിവാദമായ എമ്പുരാന്‍ സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് ഗോകുലം ഗോപാലന്‍.
ഗോകുലം ഗോപാലന്റെ ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് പരിശോധന. ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന നടക്കുന്നതെന്നാണ് വിവരം. വിവാദമായ എമ്പുരാന്‍ സിനിമയുടെ നിര്‍മാതാവു കൂടിയാണ് ഗോകുലം ഗോപാലാന്‍. ലൈയ്ക്ക പ്രൊഡക്ഷന്‍സ് നിര്‍മാണത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് ഗോകുലം ഗോപാലന്‍ എമ്പുരന്‍ ഏറ്റെടുത്തത്. സിനിമ റിലീസായതിന് പിന്നാലെ ഗുജറാത്ത് കലാപം ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരില്‍ വലിയ വിവാദം ഉയര്‍ന്നിരുന്നു.