സ്വര്‍ണക്കടത്ത് : ശിവശങ്കര്‍ ഒത്താശ ചെയ്തെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്

Jaihind News Bureau
Thursday, November 12, 2020

സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവ് മാത്രമല്ല ശിവശങ്കര്‍ ഒത്താശയും ചെയ്തുവെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കള്ളക്കടത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്നും ശിവശങ്കറാണ് നിര്‍ദേശിച്ചതെെന്നും ഇഡി കോടതിയിൽ പറഞ്ഞു. എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ എതിർത്തുകൊണ്ടുള്ള വാദത്തിലാണ് ഇഡി അഡിഷണൽ സോളിസിറ്റർ ജനറൽ ഇക്കാര്യം കോടതിയെ അറിയിച്ചത്. ശിവശങ്കരനെതിരായ തെളിവുകൾ മുദ്രവച്ച കവറിൽ ED കോടതിക്ക് കൈമാറി. ജാമ്യഹർജിയിൽ വാദം തുടരുകയാണ്.