ബിജെപിയെ തലോടിയും കോണ്‍ഗ്രസിനെ തല്ലിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇരട്ടത്താപ്പ്

Jaihind Webdesk
Thursday, May 2, 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംരക്ഷിച്ചും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇരട്ടത്താപ്പ്. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിൽ വോട്ട് ചോദിച്ച മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ക്‌ളീൻ ചീറ്റ് നൽകി. മോദി പെരുമാറ്റ ചട്ട ലംഘനം നടത്തിയിട്ടില്ലെന്നാണ് കമ്മീഷന്‍റെ കണ്ടെത്തൽ. അതേസമയം പെരുമാറ്റ ചട്ട ലംഘനത്തിന് രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ സംരക്ഷിക്കുന്നു എന്നതിന് ഉത്തമ ഉദാഹരണമാവുകയാണ് മോദിക്ക് നൽകിയ ക്‌ളീൻ ചിറ്റ്. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിൽ വോട്ടു ചോദിച്ചെന്ന കോൺഗ്രസിന്‍റെ പരാതിയിലാണ് മോദിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ ക്ലീൻ ചിറ്റ് നൽകിയത്. മോദി പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്ന് കമ്മിഷന്‍റെ കണ്ടെത്തൽ. കൊല്ലപ്പെട്ട സൈനികരുടെ പേരിൽ വോട്ട് ചോദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചട്ടം ഇരിക്കെയാണ് മോദി ലംഘനം നടത്തിയത്. ഇതിന് നേരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ണടച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെ പെരുമാറ്റ ചട്ട ലംഘനത്തിന് രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇരട്ടത്താപ്പാണ് ഇവിടെ വ്യക്തമാവുമന്നത് . ഇരട്ട നീതിയാണ് സ്വീകരിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്.