ദുബായ് ഉൾപ്പെടെ യുഎഇ നഗരങ്ങളിൽ ഭൂചലനം : ആളുകൾ പരിഭ്രാന്തരായി ; റോഡിലിറങ്ങി സ്ത്രീകളും കുട്ടികളും

ദുബായ് : യുഎഇയിലെ വിവിധ എമിറേറ്റുകളിൽ ഞായറാഴ്ച വൈകിട്ടോടെ ഭൂചലനം അനുഭവപ്പെട്ടു. ദുബായ്, ഷാർജ, റാസൽ ഖൈമ തുടങ്ങിയ നഗരങ്ങളിൽ ഭൂചലനം നല്ലരീതിയിൽ അനുഭവപ്പെട്ടതായി താമസക്കാർ പറഞ്ഞു.

ഇറാനിലെ ബന്ദർ അബ്ബാസിൽ ഉണ്ടായ ഭൂചലനത്തിന്‍റെ പ്രത്യാഘാതമാണ് യുഎഇയിലും ഉണ്ടായതെന്ന് അധികൃതർ പറഞ്ഞു. തെക്കൻ ഇറാനിലെ ബന്ദർ അബ്ബാസിന് സമീപം 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന്‍റെ പ്രത്യാഘാതമാണ് ഇവിടെ പ്രതിഫലിച്ചത്.

ചിത്രം: കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങിയോടി താഴെ വന്ന് നിൽക്കുന്ന കുട്ടികൾ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ

ദുബായ്, ഖത്തർ, ബഹറിൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ കുലുക്കം അനുഭവപ്പെട്ടതായി പ്രാദേശിക ഉദ്യോഗസ്ഥരും ദൃക്‌സാക്ഷികളും പറയുന്നു. ദുബായിൽ കെട്ടിടങ്ങളിലെ താമസക്കാരും ഓഫീസുകളിലെ ജീവനക്കാരും ഇറങ്ങിയോടി. പലരും പരിഭ്രാന്തരായി ഓടിയെന്ന് ഇവർ പറഞ്ഞു. ജുമൈറ, മറീന, ബർഷ, ദെയ്റ, നഹ്ദ , ദുബായ് ഇൻവെസ്റ്റ്മെന്‍റ് പാർക്ക്, ഷാർജ അൽ നഹ്ദ, കോർണിഷ് എന്നിവിടങ്ങളിലും ആളുകൾ പരിഭ്രാന്തരായി. നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച വിശദാംശങ്ങൾ ലഭിച്ച് വരുന്നേയുള്ളൂ.

Comments (0)
Add Comment