നീണ്ട ഇരുപത്തി അഞ്ച് വർഷക്കാലം മാഹിയിലെ എംഎൽഎ ആയിരുന്ന ഇ.വത്സരാജിന് പുതുച്ചേരി സർക്കാരിന്‍റെ സ്നേഹാദരവ്. മാഹിയിൽ പുതുച്ചേരി സർക്കാർ നിർമ്മിച്ച ഇ വത്സരാജ് സിൽവർ ജൂബിലി ഹാൾ പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി ഉദ്ഘാടനം ചെയ്തു.
പുതുച്ചേരി നിയമസഭയിൽ 25 വർഷക്കാലം തുടർച്ചയായി നിയമസഭ സാമാജികനായി മാഹിയിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത പുതുച്ചേരിയിലെ മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജിന് പുതുച്ചേരി സർക്കാരിന്‍റെ അംഗീകാരമായാണ് ഇ.വത്സരാജ് സിൽവർ ജൂബിലി ഹാൾ മയ്യഴി ജനതയ്ക്ക് സമർപ്പിച്ചത്.
25 വർഷം നിയമസഭ അംഗമായിരുന്ന അദ്ദേഹം മാഹിയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്. പുതുച്ചേരി സർക്കാരിൽ ആരോഗ്യ മന്ത്രി, ആഭ്യന്തര മന്ത്രി എന്നീ പദവികൾ വഹിച്ച അദ്ദേഹം മാഹിയിൽ നിരവധി വികസന പദ്ധതികൾ കൊണ്ടുവരികയും വിജയകരമായി നടപ്പിലാക്കുകയും ചെയ്തു. വികസന നായകനോടുള്ള ആദര സൂചകമായാണ് ഹാളിന് അദ്ദേഹത്തിന്‍റെ പേര് നൽകിയത്. മാഹിയിൽ നിർമ്മിച്ച ഇ. വത്സരാജ് സിൽവർ ജൂബിലി ഹാളിന്‍റെ ഉദ്ഘാടനം പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി നിർവ്വഹിച്ചു.
മാഹിയുടെ വികസനത്തിന് പുതുച്ചേരി സർക്കാറിന് പരമ പ്രാധാന്യം നൽകുന്നതായും ഇ വത്സരാജ് സിൽവർ ജൂബ്ലി ഹാൾ ഉദ്ഘാടനം ചെയ്ത് നാരായണ സ്വാമി പറഞ്ഞു. മാഹിയുടെയും പുതുച്ചേരിയുടെയും വികസനത്തിന് ഇ വത്സരാജ് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്ന് ചടങ്ങിൽ പങ്കെടുത്ത പുതുച്ചേരി സ്പീക്കർ വി വൈദ്യലിംഗവും~ ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണറാവുവും പറഞ്ഞു.
മല്ലാടി കൃഷ്ണറാവു പുതുച്ചേരി ആരോഗ്യ മന്ത്രി. നാടിന്‍റെ വികസനത്തിനായി തന്‍റെ പ്രയത്നം തുടരുമെന്നായിരുന്നു ഇ വൽസരാജിന്‍റെ മറുപടി.
പുതുച്ചേരി മുൻ ആഭ്യന്തര മന്ത്രി മാഹിയുടെ മരുമകനായ തനിക്ക് ചടങ്ങിൽ പങ്കെടുക്കാനായതിന്‍റെ സന്തോഷം ഷാഫി പറമ്പിൽ എം എൽ എ യും വേദിയിൽ പങ്ക് വെച്ചു.
ചടങ്ങിന് സാക്ഷ്യം വഹിക്കാനായി നിരവധി ആളുകളാണ് മാഹിയിൽ എത്തിയത്.
https://youtu.be/y-MUsmbKyok