പ്രളയം മനുഷ്യനിര്‍മ്മിതം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ഇ. ശ്രീധരന്‍

Jaihind Webdesk
Monday, January 28, 2019

കൊച്ചി: കേരളം നേരിട്ട ഏറ്റവും വലിയ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് ചൂണ്ടിക്കാട്ടി ഡോ.ഇ.ശ്രീധരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രളയത്തെപ്പറ്റി വിശദമായ സാങ്കേതിക പഠനം ആവശ്യമെന്ന് മുഖ്യമന്ത്രിക്കും പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാനും കത്ത് അയച്ചിരുന്നെങ്കിലും അത് സര്‍ക്കാര്‍ അവഗണിച്ചു എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
കൃത്യമായ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ സമാന ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാം എന്നും ഹര്‍ജിയില്‍ ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നു. ഉന്നതതല ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ച് ദുരന്തത്തിന് കാരണമെന്തെന്ന് അന്വേഷിക്കണം. ഈ കമ്മിറ്റിക്ക് സര്‍ക്കാരിന്റെ പിന്തുണ ഉറപ്പുവരുത്തണം എന്നിങ്ങനെയാണ് ഹര്‍ജിയിലെ മറ്റു ആവശ്യങ്ങള്‍. ഫൗണ്ടേഷന്‍ ഫോര്‍ റീസ്റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസ് സൊസൈറ്റിയുടെ പ്രസിഡന്റ് എന്ന നിലയ്ക്കാണ് ഇ ശ്രീധരന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷന്‍ ആയ ബെഞ്ച് ചൊവ്വാഴ്ച്ച പരിഗണിക്കും